ചോമ്പാല ഐ ടി മേള ഒക്ടോ : 15ന് പുറമേരി കടത്തനാട് രാജാസ് ഹയർ സെക്കന്ററി സ്കൂളിൽ

Kozhikode Dt. IT Mela Quiz


          കോഴിക്കോട് ജില്ലാ ശാസ്ത്രോല്‍സവത്തോടനുബന്ധിച്ച് നടക്കുന്ന ഐ ടി മേളയിലെ ഒരിനമാണല്ലോ ഐ ടി ക്വിസ്. സാധാരണയില്‍ നിന്ന് വിപരീതമായി കേരളത്തിലെ എല്ലാ ജില്ലകളിലും ഈ മത്സരം ഒരേ സമയം നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ്. അതിന്റെ അടിസ്ഥാനത്തില്‍ നേരത്തേ നവംബര്‍ 3 ന് നടത്താന്‍ നിശ്ചയിക്കുകയും എന്നാല്‍ മേളയുമായി ബന്ധപ്പെട്ട ചില സാങ്കേതിക കാരണങ്ങളാല്‍ നവംബര്‍ മാസം 5ന് കോഴിക്കോട് മോഡല്‍ ഹയര്‍ സെക്കന്ററി സ്കൂളില്‍ വെച്ച് നടത്തുവാന്‍ തീരുമാനിച്ചിരിക്കുകയാണ്. 
  സബ് ജില്ലയിലെ ഒന്നു രണ്ടും സ്ഥാനക്കാര്‍ക്ക് ജില്ലയില്‍ മത്സരിക്കാം. മത്സരാര്‍ത്ഥികളെ ഐഡന്റിറ്റി സര്‍ട്ടിഫിക്കറ്റ് സഹിതം മത്സരം തുടങ്ങുന്നതിന് ഒരു മണിക്കൂര്‍ മുന്‍പേ കേന്ദ്രത്തില്‍ എത്തിക്കാന്‍ സ്കൂള്‍ അധികൃതര്‍ ശ്രദ്ധിക്കേണ്ടതാണ്.

  മത്സരസമയം  
-------------------------
എച്ച് എസ്      രാവിലെ 10.30 മണി
-----------------------------------------------
എച്ച് എസ് എസ്      ഉച്ചയ്ക്ക് ശേഷം 2 മണി
----------------------------------------------------