ചോമ്പാല ഐ ടി മേള ഒക്ടോ : 15ന് പുറമേരി കടത്തനാട് രാജാസ് ഹയർ സെക്കന്ററി സ്കൂളിൽ

     പുതിയ അധ്യയന വർഷത്തെ ലിറ്റിൽ കൈറ്റ്സ് സ്കൂൾതല പ്രാഥമിക ശിൽപശാല ചോമ്പാല ഉപജില്ലയില്‍ ജൂണ്‍ 11ന് ആരംഭിച്ചു. കടത്തനാട് രാജാസ് ഹൈസ്കളിലെ 33 കുട്ടികൾക്കും ഓർക്കാട്ടേരി കെ കെ എം ജി വി എച്ച് എസ് എസ് ലെ 34 കുട്ടികള്‍ക്കും മടപ്പള്ളി ഗേള്‍സ് സ്കൂളിലെ 30 കുട്ടികള്‍ക്കും  മടപ്പള്ളി ബോയ്സ് സ്കൂളിലെ 40 കുട്ടികള്‍ക്കും പരിശീലനം നല്‍കിക്കഴിഞ്ഞു. ശേഷിക്കുന്ന ചോറോട് ഗവ. ഹയർ സെക്കന്ററി സ്കൂളിലെ കുട്ടികള്‍ക്ക് കൂടി പരിശീലനം നല്‍കിക്കഴിഞ്ഞാല്‍ ചോമ്പാല ഉപജില്ലയിലെ ലിറ്റിൽ കൈറ്റ്സ് സ്കൂൾതല പ്രാഥമിക ശിൽപശാല പൂര്‍ത്തിയാവും. 
     ശില്പശാലയിലെ മല്‍സര വിജയികൾക്ക് അതാത് സ്കൂളുകളിലെ കൈറ്റ് മാസ്റ്റരും മിസ്ട്രസ്സും ചേര്‍ന്ന് ഉപഹാരങ്ങള്‍ നൽകുകയും ചെയ്തു.