ചോമ്പാല ഐ ടി മേള ഒക്ടോ : 15ന് പുറമേരി കടത്തനാട് രാജാസ് ഹയർ സെക്കന്ററി സ്കൂളിൽ

L K Training

ലിറ്റിൽ കൈറ്റ്സ്
മാസ്റ്റർ-മിസ്ട്രസ്സ് ഏകദിന പരിശീലനം


 ലിറ്റിൽ കൈറ്റ്സ് മാസ്റ്റർമാർക്കും മിസ്ട്രസുമാർക്കുമുള്ള ഏകദിനപരിശീലനം മടപ്പള്ളി ഗവൺമെൻറ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ 2019 സെപ്റ്റംബർ 5ന് നടന്നു.  വടകര, ചോമ്പാല സബ് ജില്ലകളിലെ എൽ.കെ അധ്യാപക പ്രതിനിധികൾ ഏകദിന പരിശീലനപരിപാടിയിൽ പങ്കെടുത്തു.

  വടകര സബ് ജില്ലയിൽ നിന്ന് 15 അധ്യാപകരും ചോമ്പാലയിൽ നിന്ന് 7 അധ്യാപകരും തോടന്നൂരിൽ നിന്ന് ഒരു അധ്യാപകനും ഏകദിന പരിശീലനത്തിൽ പങ്കെടുത്തു. കഴിഞ്ഞ കാല പ്രവർത്തനങ്ങളുടെ അവലോകനവും സോഫ്റ്റ് വേർ പരിശീലനവും നൽകി. മൂല്യനിർണ്ണയോപാധികൾ, ഭാവി പരിപാടികൾ എന്നിവ വിശദീകരിച്ചു. മാസ്റ്റർ ട്രൈനർമാരായ കെ.ജയ്ദീപ്, കെ. ജയദേവൻ എന്നിവർ ക്ലാസുകൾ കൈകാര്യം ചെയ്തു.